Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speed

ക​​​​യ്പ​​​​മം​​​​ഗ​​​​ലം വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ടം; ലോ​​​​റി നി​​​​ർ​​​​ത്തി​​​​യി​​​​ട്ട​​​​തും കാ​​​​റി​​​​ന്‍റെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​വും ദു​​​​ര​​​​ന്ത​​​​കാ​​​​ര​​​​ണം

ക​​​​യ്പ​​​​മം​​​​ഗ​​​​ലം (തൃ​​​ശൂ​​​ർ): നി​​​​ര്‍​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നു ച​​​​ര​​​​ക്കു​​​​ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നി​​​​ൽ കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ടം. ഇ​​​​വി​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു വെ​​​​ളി​​​​ച്ച​​​​മോ വ്യ​​​​ക്ത​​​​മാ​​​​യ ദി​​​​ശാ​​​​ബോ​​​​ര്‍​ഡു​​​​ക​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ച​​​​ര​​​​ക്കു​​​​ലോ​​​​റി നി​​​​ര്‍​ത്തി​​​​യി​​​​ട്ട​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ ഡി​​​​വൈ​​​​എ​​​​സ്പി ര​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സു​​​​ഗ​​​​മ​​​​മാ​​​​യ യാ​​​​ത്ര ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന വി​​​​ശാ​​​​ല​​​​മാ​​​​യ പാ​​​​ത​​​​യി​​​​ലൂ​​​​ടെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​റി​​​​ന് വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തു സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന ബോ​​​​ര്‍​ഡി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്നി​​​​ല്‍ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ലോ​​​​റി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ റോ​​​​ഡ് നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​യി​​​​ടു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണെ​​​​ന്നു നാ​​​​ട്ടു​​​​കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ഡി​​​​വൈ​​​​എ​​​​സ്പി ആ​​​​ർ. ര​​​​തീ​​​​ഷ് കു​​​​മാ​​​​ർ, മ​​​​തി​​​​ല​​​​കം സി​​​​ഐ വി.​​​​വി. വി​​​​മ​​​​ൽ, ക​​​​യ്പ​​​​മം​​​​ഗ​​​​ലം എ​​​​സ്ഐ ര​​​​ഞ്ജി​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യാ​​​​ണു തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച സ​​​​ന്തോ​​​​ഷ് പു​​​​തി​​​​യ കാ​​​​ർ വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നാ​​​​യാ​​​​ണു സം​​​​ഘം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ മ​​​​റ്റൊ​​​​രു കാ​​​​ർ വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു യാ​​​​ത്ര. ഈ ​​​​കാ​​​​ർ വാ​​​​ങ്ങി​​​​യി​​​​ട്ടും അ​​​​ധി​​​​ക​​​​നാ​​​​ൾ ആ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ദി​​​​ണ്ടി​​​​ഗ​​​​ലി​​​​ൽ​​​​നി​​​​ന്നു കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം എ​​​​റ​​​​ണാ​​​​കു​​​​ളം ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യ​​​​വി​​​​വ​​​​രം പ​​​​ല​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നു പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്തു; പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം

 

 

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര​യി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് മെ​മ്പ​ര്‍ ശ​ശി​ധ​ര​നെ മ​ര്‍​ദ്ദി​ച്ച​ത്.

വ​ല്ല​ങ്ങി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, ശ്രീ​ദ​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ശ​ശി​ധ​ര​നെ മ​ര്‍​ദ്ദി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗ​ത ചോ​ദ്യം ചെ​യ്ത​താ​ണ് യു​വാ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ തു​ട​യെ​ല്ല് പൊ​ട്ടി ശ​ശി​ധ​ര​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ടി​ന​ടു​ത്തു​ള്ള റോ​ഡ് സൈ​ഡി​ല്‍ ശ​ശി​ധ​ര​ൻ നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വാ​ക്ക​ൾ അ​മി​ത​വേ​ഗ​ത്തി​ല്‍ ബൈ​ക്ക് വ​രു​ന്ന​ത്.

ബൈ​ക്ക് ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ഒ​ഴി​ഞ്ഞു​മാ​റി​യ ശ​ശി​ധ​ര​ന്‍ നി​ല​ത്ത് വീ​ണു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്.

Latest News

Corehub Up